Library@Kendriya Vidyalaya Pattom

Where Minds meet and Ideas pop up !

ഭാഷാ രാമായണത്തിന്‌ നൂറുവയസ്സ്‌

വാല്‌മീകി രാമായണത്തിന്റെ മലയാളത്തിലെ പദാനുപദ, വൃത്താനുവൃത്ത തര്‍ജമ പ്രസിദ്ധീകൃതമായി നൂറുവര്‍ഷം തികയുന്നു
ഭാരതീയര്‍ ആദികാവ്യമായി അംഗീകരിച്ച വാല്‌മീകി രാമായണത്തിന്‌ മലയാളത്തിലുണ്ടായ ആദ്യപരിഭാഷയ്‌ക്ക്‌ ഈ വരുന്ന മെയ്‌
മാസത്തില്‍ നൂറുവയസ്സു തികയുകയാണ്‌. 1909 മെയ്‌ 14 നാണ്‌ വിവര്‍ത്തകനായ വള്ളത്തോളിന്റെ മനോഹരമായ ചിത്രത്തോടും അപ്പന്‍തമ്പുരാന്റെ അവതാരികയോടും കൂടി കേരളകല്‌പദ്രുമത്തില്‍ നിന്ന്‌ ഭാഷാ രാമായണം പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങിയത്‌. 1909 മാര്‍ച്ച്‌ 30ന്‌ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ എഴുതിച്ചേര്‍ത്ത ഇംഗ്ലീഷാമുഖമാകട്ടെ അതിന്‌ തിലകക്കുറി ചാര്‍ത്തുകയും ചെയ്‌തു. ഒന്നുകൂടിയുണ്ട്‌. കേരളവര്‍മ ഇംഗ്ലീഷാമുഖം കൊണ്ട്‌ ധന്യമാക്കിയ കൃതികള്‍ മൂന്നേ ഉള്ളൂ -കേരളപാണിനീയവും ഉമാകേരളവും ഭാഷാരാമായണവും.
പണ്ഡിതലോകം ഭാഷാരാമായണത്തെ വള്ളത്തോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ആകാശം കുത്തിത്തുളയ്‌ക്കും വിധം’ ശ്ലാഘിച്ചു. 874 ദിവസം കൊണ്ട്‌ മഹാഭാരതപാരാവാരം ചാടിക്കടന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാനായിരുന്നുവല്ലോ വള്ളത്തോളിന്റെ വഴികാട്ടി. പരിഭാഷ പദാനുപദവും വൃത്താനു
വൃത്തവുമായിരിക്കണമെന്നതായിരുന്നു ഇരുവരുടേയും നിഷ്‌ക്കര്‍ഷ. തര്‍ജമഗ്രന്ഥങ്ങള്‍ മൂലത്തോട്‌ പാടുള്ളത്ര യോജിച്ചിരിക്കണമെന്നും ഏകദേശപരിഭാഷ ഏതൊരു ഭാഷാസാഹിത്യത്തിനും അപകര്‍ഷമാണെന്നും വള്ളത്തോള്‍ പറഞ്ഞു. ഈ ആദര്‍ശത്തോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നയമാണ്‌ വള്ളത്തോളിന്റെ പരിഭാഷകളെ വ്യതിരിക്തമാക്കുന്നത്‌.
പുസ്‌തകരൂപത്തില്‍ പുറത്തുവരുന്നതിന്‌ നാലുവര്‍ഷം മുന്‍പുതന്നെ യഥാര്‍ഥത്തില്‍ വള്ളത്തോള്‍ രാമായണത്തിന്റെ വിവര്‍ത്തന സംരംഭത്തില്‍ വ്യാപൃതനായിരുന്നു. രണ്ടുവര്‍ഷത്തിനകം അത്‌ മാസികാരൂപത്തില്‍ പ്രസിദ്ധീകൃതമാകുകയും ചെയ്‌തു. അതിന്‌ കവിയെ പ്രേരിപ്പിച്ച മനോഭാവം എന്താകാം? ഉന്മത്തരാഘവം പ്രേഷണകത്തിന്റെയും പഞ്ചതന്ത്രത്തിന്റെയും ഋതുവിലാസത്തിന്റെയും വിവര്‍ത്തനം നല്ലൊരു പരിഭാഷകന്‍ എന്ന സ്ഥാനം വള്ളത്തോളിനു നേടിക്കൊടുത്തകാലമായിരുന്നു അത്‌. രാമായണകഥാസാരസര്‍വസ്വം പല വിധത്തിലും സുലഭമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും കവിതാശാഖയിലിരുന്ന്‌ രാമനാമത്തെ കൂജനം ചെയ്യുന്ന, വാല്‌മീകികോകിലത്തിന്റെ വാങ്‌മാധുരി ആസ്വദിപ്പാന്‍, സംസ്‌കൃതാനഭിജ്ഞര്‍ക്ക്‌ മറ്റു മാര്‍ഗമില്ലാതിരുന്ന അവസ്ഥയായിരുന്നു.
ഭൂതകാലത്തിന്‍ പ്രഭാവതന്തുക്കളാല്‍
ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം

എന്നാശംസിച്ച കവിക്ക്‌ വാല്‌മീകിരാമായണം തര്‍ജമയ്‌ക്കെടുക്കാന്‍ മറ്റൊരുത്തേജകം ആവശ്യമുണ്ടോ? അങ്ങനെ 1905 മാര്‍ച്ച്‌ 13ന്‌ ഒരു ശുഭമുഹൂര്‍ത്തത്തില്‍
ഭാഷാത്മികേ ഭവാംഗാര്‍ദ്ധഭൂഷാമാണിക്യരത്‌നനമേ
ഭാഷാരാമായണം തീര്‍പ്പാന്‍ തോഷാലെന്നെത്തുണയ്‌ക്കണേ!
എന്ന പ്രാര്‍ഥനയോടെ വിവര്‍ത്തനത്തിന്‌ തുടക്കമിട്ടു. ദിവസേന മുപ്പതുമുതല്‍ അമ്പതുവരെ ശ്ലോകങ്ങള്‍ എഴുതുക എന്നതായിരുന്നു പതിവ്‌. ആയിടയ്‌ക്കാണ്‌ ആഗസ്‌ത്‌ മാസത്തില്‍ കേരളകല്‌പദ്രുമം മാനേജരായി സ്ഥാനമേറ്റത്‌. അപ്പോഴും പതിവുതെറ്റിച്ചില്ല. ഓഫീസില്‍ വെച്ച്‌ സ്വന്തം പ്രവൃത്തിചെയ്യുന്നതിനെ ചിലര്‍ ആക്ഷേപിച്ചപ്പോള്‍ എഴുത്ത്‌ രാത്രി വീട്ടില്‍ വെച്ചാക്കിയെന്നുമാത്രം.

അയോദ്ധ്യാകാണ്ഡംവരെ എത്തിയഘട്ടത്തില്‍ ഒരിക്കല്‍ ആറ്റൂരിനെ കാണാനിടയായപ്പോഴാണ്‌ അദ്ദേഹവും വാല്‌മീകിരാമായണപരിഭാഷയുടെ പണിപ്പുരയിലാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. അന്യോന്യം തര്‍ജമകള്‍ കേള്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വള്ളത്തോള്‍മാത്രം പണിതുടര്‍ന്നാല്‍ മതി എന്ന ധാരണയിലെത്തി. ഉത്തരരാമായണം പരിഭാഷപ്പെടുത്തി ആറ്റൂര്‍ തൃപ്‌തിപ്പെട്ടു. പിന്നെ വിശ്രമമെന്തെന്ന്‌ വള്ളത്തോള്‍ അറിഞ്ഞില്ല. 1906 നവംബര്‍ 8ന്‌ യുദ്ധകാണ്ഡവും 1907 ഫിബ്രവരി 11ന്‌ ഉത്തരകാണ്ഡവും പൂര്‍ത്തിയാക്കി. തര്‍ജമ അപ്പപ്പോള്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാനെ കാണിച്ച്‌ ആവശ്യമായ ഭേദഗതികളും വരുത്തിപ്പോന്നു.

പുസ്‌തകം അച്ചടിപ്പിക്കുന്നതെങ്ങനെ എന്നായി പിന്നത്തെ ആലോചന. ഒന്നായി മുഴുവനും അച്ചടിപ്പിക്കത്തക്ക ധനസ്ഥിതി പരിഭാഷകന്‌ ഉണ്ടായിരുന്നില്ല. കുറെ വരിക്കാരെ മുന്‍കൂട്ടി തേടിപ്പിടിച്ച്‌ ഓരോ ഭാഗമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയേ പോംവഴിയായുള്ളൂ. അങ്ങനെയാണ്‌, ”വള്ളത്തോള്‍ നാരായണമേനോനവര്‍കള്‍ സംസ്‌കൃതത്തില്‍ നിന്നും വൃത്താനുവൃത്തമായി തര്‍ജമചെയ്‌ത ഈ വിശിഷ്‌ട ഗ്രന്ഥം 1082 മേടം (1907 ഏപ്രില്‍) മുതല്‍ ഒരു മാസികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ലക്കത്തില്‍ ആയിരത്തിലധികം ശ്ലോകങ്ങള്‍ ചേര്‍ക്കുന്നതാകയാല്‍ രണ്ടുകൊല്ലം കൊണ്ട്‌ അവസാനിക്കുന്നതാണ്‌. കൊല്ലത്തില്‍ വരിസംഖ്യ നാലുറുപ്പിക മുന്‍കൂറായി അയയ്‌ക്കുകയോ ഒന്നാം ലക്കം തന്നെ വി.പി. യായി അയപ്പാന്‍ അനുവദിക്കുകയോ ചെയ്യുന്നവരെ മാത്രമേ വരിക്കാരായി സ്വീകരിക്കുകയുള്ളൂ” എന്നൊരു പരസ്യം പന്തളത്തിന്റെ കവനകൗമുദിയില്‍ പ്രത്യക്ഷപ്പെട്ടത്‌. ഇരുപത്തിമൂന്നുമാസംകൊണ്ട്‌ ഇരുപത്തിനാലായിരം ആനുഷ്‌ടുഭശ്ലോകങ്ങള്‍ ഭാഷയിലേക്ക്‌ സംക്രമിപ്പിച്ച ഇരുപത്തൊമ്പതുകാരന്റെ തീവ്രതപസ്യയുടെ ഫലമായിരുന്നു അത്‌.

താമസമുണ്ടായില്ല; പത്രത്താളുകളില്‍ പരിഭാഷയെ മുന്‍നിര്‍ത്തി അനേകം പ്രശംസാവചനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവ ക്രോഡീകരിച്ച്‌ നോട്ടീസാക്കി പോകുന്നിടത്തൊക്കെ വിതരണം ചെയ്‌ത്‌ മാസികയ്‌ക്ക്‌ പ്രചാരമുണ്ടാക്കാനും വള്ളത്തോളിന്‌ മടിയുണ്ടായിരുന്നില്ല.
ഞാനൊരു ദരിദ്രനാം കവിയാണെനിക്കെന്റെ
ദൈനം ദിന ജീവിതം പണിചെയ്‌താലേ പറ്റൂ
പാട്ടനെല്ലെന്നും പെറും പത്തായം പണംപെറും
പൂട്ടറയിവയൊന്നുമെന്റെ കൈവശമില്ല
മുടക്കുമുതലായിപ്പുസ്‌തകങ്ങളേയുള്ളു
മുടക്കം വരാതതുവിറ്റാലേ ഗതിയുള്ളൂ
എന്നതായിരുന്നു ഇതിനുള്ള ന്യായീകരണം. പുസ്‌തകം തലച്ചുമടാക്കി വീടുതോറും കയറിയിറങ്ങിയ ഒരു മഹാകവിയെ പുതിയതലമുറയ്‌ക്ക്‌ സങ്കല്‌പിക്കാനൊക്കുമോ?

ഭാഷാരാമായണം മലയാളസാഹിത്യാന്തരീക്ഷത്തില്‍ പല പുതിയ ചലനങ്ങളും സൃഷ്‌ടിച്ചു. ബംഗാളില്‍ ഹേമചന്ദ്രവിദ്യാരത്‌നനത്തിനും തമിഴില്‍ ശ്രീനിവാസയ്യങ്കാര്‍ക്കും തുല്യമായ സ്ഥാനമാണ്‌ പരിഭാഷയുടെ പേരില്‍ കേരളവര്‍മ വള്ളത്തോളിന്‌ കല്‌പിച്ചുകൊടുത്തത്‌. മൂലത്തിന്റെ സാരള്യവും ലാളിത്യവും പരിഭാഷയിലുടനീളം നിലനിര്‍ത്താന്‍ സാധിച്ചുവെന്നത്‌ നിസ്സാരകാര്യമല്ല.

1. മാനിഷാദ പ്രതിഷ്‌ഠാംത്വ
മഗമശ്ശാശ്വതീസ്സമാഃ
യല്‍ ക്രൗഞ്ചമിഥുനാദേക
മവധീകാമമോഹിതം (മൂലം)
(മാനിഷാദ ഭവാന്‍ നേടു –
കേറെനാള്‍ നിലനില്‌പിനെ
കൊന്നല്ലോ ക്രൗഞ്ചയുഗ്‌മത്തില്‍
കാമപ്പിച്ചാളുമൊന്നിനെ -പരിഭാഷ)
2. ശ്രുത്വാസഗര്‍വിതം വാക്യം
സംഭ്രാന്തം ജനകാത്മജാ
സീതാപ്രാവേപതോദ്വേഗാത്‌
പ്രവാതേ കദളീയഥാ (മൂലം)
(കുറുമ്പുകൂടും മൊഴികേ –
ട്ടമ്പരപ്പാര്‍ന്നുജാനകി
വിറച്ചുപോയ്‌ ഭയം മൂലം
വന്‍കാറ്റില്‍ വാഴപോലവേ-പരിഭാഷ)
3. രാത്രിശ്ശശാങ്കോദിതസൗമ്യവക്ത്രാ
താരാഗണോന്മീലിതചാരുനേത്രാ
ജ്യോത്സ്‌നാംശുകപ്രാവരണാവിഭാതി
നാരീവശുക്ലാംശുക സംവൃതാംഗി (മൂലം)
(പ്രത്യക്ഷസൗമ്യേന്ദുമുഖംമിഴിച്ച
നല്‍ത്താരകക്കണ്ണിയൊത്തുരാത്രി
തുവെണ്ണിലാപ്പട്ടു പുതച്ചുനില്‌പൂ
വെണ്‍പട്ടുടുപ്പാര്‍ന്നൊരു മങ്കപോലെ-പരിഭാഷ)

ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! ഇവിടെയെല്ലാം സംഭാഷണഭാഷയുടെ രസികത്തവും കല്‌പനയുടെ ചാരുതയും എത്രമാത്രം ഒത്തിണങ്ങിയിട്ടുണ്ടെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. വാല്‌മീകിരാമായണത്തിലെ ഒട്ടേറെ കല്‌പനകള്‍ രൂപവും വേഷവും മാറി പില്‍ക്കാല മലയാളകവിതകളില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായിത്തീര്‍ന്നതും പദാനുപദപരിഭാഷയുടെ മിടുക്കുതന്നെ. വാല്‌മീകി രാമായണാന്തര്‍ഗതമായ കഥകള്‍ മലയാളകവിതയുടെ ഊടും പാവുമായതിനു പിന്നിലും നേര്‍തര്‍ജമയുടെ സ്വാധീനമുണ്ട്‌. എന്തിനധികം, കാളിദാസന്റെ രഘുവംശം കുണ്ടൂരും വിക്‌ടര്‍യൂഗോവിന്റെ പാവങ്ങള്‍ നാലപ്പാടനും പദാനുപദമായി പരിഭാഷപ്പെടുത്താന്‍ മിനക്കെട്ടത്‌ വള്ളത്തോളിന്റെ ഭാഷാരാമായണത്തിന്റെ സ്വീകാര്യത ബോധ്യപ്പെട്ടതിനാലാണെന്ന്‌ അവര്‍തന്നെ പറഞ്ഞിട്ടുണ്ട്‌. ആമാടയില്‍ പുഴുക്കുത്തന്വേഷിക്കുന്ന രന്ധ്രാന്വേഷികള്‍ ചില പദങ്ങളുടെ തര്‍ജമയെച്ചൊല്ലിയും അച്ചടിയുടെ തകരാറിനെച്ചൊല്ലിയും വള്ളത്തോളിനെ പഴിക്കാന്‍ മുതിര്‍ന്നെങ്കിലും അതൊന്നും വിലപ്പോയില്ല.
നാല്‌പതുവര്‍ഷങ്ങള്‍ക്കുശേഷം 1949-ല്‍ വള്ളത്തോള്‍ തന്നെ അതിന്‌ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ തയ്യാറാക്കി. പല വരികളും കണ്ടാലറിയാത്തവിധം രൂപാന്തരം പ്രാപിച്ചു. ഭാഷാരാമായണം മുന്നോട്ടുവെച്ച പരിഭാഷാ സങ്കല്‌പങ്ങളെയും വാല്‌മീകിരാമായണത്തിന്റെ മലയാളിവായനാനുഭവത്തെയും കുറിച്ച്‌ ശതാബ്‌ദി ആഘോഷവേളയില്‍ ചര്‍ച്ച ചെയ്യേണ്ടതുമാണ്‌. കേരളവ്യാസനെ കണ്ടറിഞ്ഞാദരിച്ച മലയാളി സഹൃദയര്‍ കേരളവാല്‌മീകിയെയും മറക്കില്ലെന്നു വിശ്വസിക്കാം.

അനില്‍ വള്ളത്തോള്‍

Courtesy: www.mathrubhumi.com

Filed under: മലയാളം പേജ്, , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

कृपया हिंदी में पढ़ें

Live updates

Library@KV Pattom

Welcome

Welcome to the official Library blog of Kendriya Vidyalaya Pattom, Thiruvananthapuram, Kerala, India, launched in September 2007.

7 Million Hits and counting..

Thank you all for making this blog a great success.

You are the visitor, No

  • 7,594,949 hits

Upcoming Events

No upcoming events

Visit your Library

Browse Books and Periodicals. Read Newspapers. Pick a New Book from the ‘New Arrivals’ rack. Search the Internet and the OPAC. Refer for assignments and projects. Suggest a book. Ask a question.Write your comments. And more…Visit the Library Today itself. You are most welcome.

KVS Innovation and Experimentation Award 2011 & 2016

"Library Junction" and "Face a Book Challenge" have won the KVS Innovation and Experimentation Award in 2011 and 2016 respectively.

All India Competition on Innovative Practices and Experiments in Education for Schools and Teacher Education Institutions 2010-’11

'Library Junction' won the "All India Competition on Innovative Practices and Experiments in Education for Schools and Teacher Education Institutions 2010-'11" conducted by NCERT.

Website of the Week

Telephone Reference

+91 9447699724 (Librarian)

Enter your email address to follow this blog and receive notifications of new posts by email.

Join 5,896 other followers

Ask your Librarian

Subscribe SMS updates

Send: ON Library_KVPattom to 9870807070

Recommendations

RSS This day in History

  • Pompey defeated by Julius Caesar at the Battle of Pharsalus: 9 August 48 - This Day in History
    During the Roman Civil War of 49–45 , Julius Caesar's troops on this day in 48 decisively defeated the army of Pompey at the Battle of Pharsalus, causing Pompey to flee to Egypt, where he was subsequently murdered.More Events on this day:1945: The second atomic bomb dropped on Japan by the United States in World War II struck the city of Nagasaki.1 […]
  • Amedeo Avogadro: Biography of the Day
    Amedeo AvogadroBorn this day in 1776, Amedeo Avogadro of Italy showed that, under controlled conditions of temperature and pressure, equal volumes of gases contain an equal number of molecules—what became known as Avogadro's law.
  • Concise Encyclopedia Book and CD-ROM: Special Price from The Britannica Store
    For RSS subscribers The Britannica Store presents a special 20% discount on the Concise Encyclopedia and free CD-ROM. This thoroughly revised and expanded edition of Britannica's most popular publication worldwide is a one-volume encyclopedia containing 28,000 articles accompanied by colorful photographs, diagrams, maps, and flags. The Britannica Concis […]

Library Bookmark

InfoLit India: Information Literacy Project for Young Learners

<!– Global site tag (gtag.js) – Google Analytics –>
https://www.googletagmanager.com/gtag/js?id=UA-110661763-1

window.dataLayer = window.dataLayer || [];
function gtag(){dataLayer.push(arguments);}
gtag(‘js’, new Date());

gtag(‘config’, ‘UA-110661763-1’);

<!– Global site tag (gtag.js) – Google Analytics –>
https://www.googletagmanager.com/gtag/js?id=UA-11842201-1

window.dataLayer = window.dataLayer || [];
function gtag(){dataLayer.push(arguments);}
gtag(‘js’, new Date());

gtag(‘config’, ‘UA-11842201-1’);

Archives

Reading4Pleasure School 2020

Reading 4 Pleasure School 2020 Award

Infobreak

Infobreak

Real time News on Kendriya Vidyalayas on the web

Little Open Library (LOLib)

Tools for Every Teacher (TET)

Face a Book Challenge

e-reading Hub @ Your Library

Follow Us on Twitter

Learn anything freely with Khan Academy Library of Content

A free, world-class education for anyone, anywhere.

Interactive challenges, assessments, and videos, on any topic of your interest.

Child Line (1098)

CHILDLINE 1098 service is a 24 hour free emergency phone outreach service for children in need of care and protection.

CBSE Toll Free Tele/Online Helpline

Students can call 1800 11 8004 from any part of the country. The operators will answer general queries and also connect them to the counselors for psychological counseling. The helpline will be operational from 08 a.m to 10 p.m. On-line counseling on: counselling.cecbse@gmail.com

Population Stabilization in India Toll Free Helpline

Dial 1800-11-6555 for expert advice on reproductive, maternal and child health; adolescent and sexual health; and family planning.

S. L. FAISAL
Librarian
Kendriya Vidyalaya (Shift-I)
Pattom
Thiruvananthapuram-695 004
Kerala India

Mail: librarykvpattom at gmail.com

%d bloggers like this: